സിംബാബ്‌വേ പര്യടനം: ഇന്ത്യന്‍ ടീമിനെ രഹാനെ നയിക്കും

Posted on: June 29, 2015 1:31 pm | Last updated: June 30, 2015 at 7:58 am

Ajinkya-Rahane

ന്യൂഡല്‍ഹി: അടിമുടി മാറ്റങ്ങളുമായി സിംബാബ്‌വേ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. അജിങ്ക്യ രഹാനെയാണ് ക്യാപ്റ്റന്‍. എം എസ് ധോണി, വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ആര്‍ അശ്വിന്‍ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. മലയാളി താരം സഞ്ജു വി സംസണ് ഇടം ലഭിച്ചിട്ടില്ല.

ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന ബി സി സി ഐ സെലക്ഷന്‍ കമ്മിറ്റി യോഗത്തിലാണ് ടീമിനെ തിരഞ്ഞെടുത്തത്. ഇന്ത്യന്‍ എ ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്. ചേതേശ്വര്‍ പൂജാരയാണ് എ ടിം ക്യാപ്റ്റന്‍. ദക്ഷിണാഫ്രിക്കയുടെയും ഓസ്‌ട്രേലിയയുടെയും എ ടീമുകള്‍ അടങ്ങുന്ന പരമ്പരയിലാണ് എ ടീം കളിക്കുന്നത്. രാഹുല്‍ ദ്രാവിഡാണ് ടീം പരിശീലകന്‍.

ടീം: അജിങ്ക്യ രഹാനെ, മുരളി വിജയ്, അമ്പാട്ടി റായിഡു, മനോജ് തിവാരി, കേദാര്‍ ജാദവ്, റോബിന്‍ ഉത്തപ്പ, മനീഷ് പാണ്‌ഡെ, ഹര്‍ഭജന്‍സിങ്, അക്‌സര്‍ പട്ടേല്‍, കരണ്‍ ശര്‍മ, ധവാല്‍ കുല്‍ക്കര്‍ണി, സ്റ്റുവര്‍ട്ട് ബിന്നി, ഭുവനേശ്വര്‍ കുമാര്‍, മോഹിത് ശര്‍മ, സന്ദീപ് ശര്‍മ.

ഇന്ത്യ എ ടീം: ചേതേശ്വര്‍ പൂജാര (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍, അഭിനവ് മുകുന്ദ്, കരുണ്‍ നായര്‍, ശ്രേയസ് അയ്യര്‍, നമന്‍ ഓജ, വിജയ്ശങ്കര്‍, അമിത് മിശ്ര, പ്രഗ്യാന്‍ ഓജ, ശാര്‍ദുല്‍ താക്കൂര്‍, വരുണ്‍ ആരോണ്‍, അഭിമന്യൂ മിഥുന്‍, ഉമേഷ് യാദവ്, ശ്രേയസ് ഗോപാല്‍, ബി.അപരാജിത്.