ഖുര്‍ആന്‍ പാരായണ അധ്യാപനവുമായി തജ്‌വീദുല്‍ ഖുര്‍ആന്‍ വാട്‌സ് ആപ്പ് ഗ്രൂപ്പ്

    Posted on: June 26, 2015 11:40 am | Last updated: June 26, 2015 at 11:40 am

    watsaappവേങ്ങര: സോഷ്യല്‍ മീഡിയയില്‍ ഖുര്‍ആന്‍ പഠിതാക്കള്‍ക്കു വേണ്ടി ഉപയോഗപ്പെടുത്തി ശ്രദ്ധേയമാവുകയാണ് തജ്‌വീദുല്‍ ഖുര്‍ആന്‍ വാട്‌സ് ആപ്പ് ഗ്രൂപ്പ്.
    ഖുര്‍ആനിലെ ഓരോ അധ്യായങ്ങളും പാരായണ നിയമ പ്രകാരം വിവരത്തോടെ ഓതി കേള്‍പ്പിക്കുകയും പ്രസ്തുത ഭാഗങ്ങള്‍ അംഗങ്ങള്‍ പാരായണം ചെയ്തു നല്‍കി അവയിലെ തെറ്റുകള്‍ തിരുത്തി വീണ്ടും തിരിച്ച് അയക്കുന്നതാണ് ഈ ഗ്രൂപ്പിന്റെ ദൗത്യം.
    ഖുര്‍ആന്‍ പാരായണ ശാസ്ത്ര പ്രകാരം പാരായണം ചെയ്യാന്‍ താത്പര്യമുള്ള നിരവധി വിശ്വാസികള്‍ ഈ ഗ്രൂപ്പില്‍ അംഗങ്ങളാണ്. ഓരോ അധ്യായന ഭാഗങ്ങളും ഒരാഴ്ചയോളം അംഗങ്ങള്‍ക്ക് ക്രമപ്പെടുത്താനുള്ള അവസരവും നല്‍കുന്നുണ്ട്.
    പെരിന്തല്‍മണ്ണ സ്വദേശി ഖാരിഅ് അബ്ദുല്ല സഖാഫി, ഹാഫിള് റശീദ് സഖാഫി വെള്ളൂര്‍, വേങ്ങര സ്വദേശികളായ ഖാരിഅ് ടി പി ചെറൂട്ടി ഹാജി, കുട്ടി ഷംസുദ്ദീന്‍ തുടങ്ങിയവരാണ് തജ്‌വീദുല്‍ ഖുര്‍ആന്‍ വാട്‌സ് ആപ്പ് ഗ്രൂപ്പിന് നേതൃത്വം നല്‍കുന്നത്. ഗ്രൂപ്പില്‍ അംഗമാവാന്‍ താത്പര്യമുള്ളവര്‍ക്ക് 00966597383215 നമ്പറില്‍ ആഡ് ചെയ്യാവുന്നതാണ്.