പാല്‍മിറയിലെ പ്രസിദ്ധമായ മഖ്ബറകള്‍ക്ക് നേരെ ഇസില്‍ ഭീകരരുടെ കൈയേറ്റം

Posted on: June 25, 2015 12:52 am | Last updated: June 25, 2015 at 12:52 am

29E6541400000578-3136251-Blast_The_ancient_tomb_was_reduced_to_little_more_than_a_pile_of-a-15_1435079073304ദമസ്‌കസ്: സിറിയയിലെ പുരാതന നഗരമായ പാല്‍മിറയില്‍ പ്രസിദ്ധമായ രണ്ട് മഖ്ബറകള്‍ ഇസില്‍ ഭീകരവാദികള്‍ ബോംബുവെച്ചു തകര്‍ത്തു. ഇക്കാര്യം അവര്‍ തന്നെയാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ബോംബ് വെച്ച് തകര്‍ക്കപ്പെട്ട ഒരു മഖ്ബറയുടെ ചിത്രം ഓണ്‍ലൈനില്‍ ഇവര്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. യുനെസ്‌കോ പൈതൃക പദവി ലഭിച്ച നഗരമാണ് പാല്‍മിറ. പ്രവാചകന്‍ മുഹമ്മദ് നബിയുടെ പേരമകന്‍ അലിയുടെ സഹപ്രവര്‍ത്തകനായ മുഹമ്മദ് ബിന്‍ അലിയുടെ മഖ്ബറക്ക് നേരെയാണ് ഭീകരര്‍ ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. 500 വര്‍ഷം മുമ്പ് മരണപ്പെട്ട മറ്റൊരു സൂഫി പണ്ഡിതനായ നിസാര്‍ അബൂ ബഹാഉദ്ദീന്‍ എന്നിവരുടെ മഖ്ബറക്ക് നേരെയും ആക്രമണം നടന്നു. ലോകവ്യാപകമായി മുസ്‌ലിംകള്‍ പരിപാവനമായി കാണുന്ന ഉന്നത വ്യക്തിത്വ ങ്ങളുടെ മഖ്ബറകള്‍ക്ക് നേരെ ഇസില്‍ ഭീകരവാദികള്‍ നേരത്തെയും ആക്രമണം നടത്തിയിരുന്നു.
പുരാതന നഗരമായ പാല്‍മിറ നഗരം ഇസില്‍ ഭീകരവാദികളുടെ കൈവശം ആയപ്പോള്‍ തന്നെ ഇത്തരത്തിലുള്ള ഭീഷണികളെ കുറിച്ച് ലോക സമൂഹം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇറാഖ് നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും സൂഫി ദര്‍ഗകളെ ലക്ഷ്യമാക്കിയും ഇസില്‍ ആക്രമണം നടത്തിയിരുന്നു.