അരുവിക്കര ഉപതിരഞ്ഞെടുപ്പ്: മദ്യനിരോധനം ഏര്‍പ്പെടുത്തി

Posted on: June 24, 2015 5:31 pm | Last updated: June 24, 2015 at 5:31 pm

TODDYതിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പ് പ്രമാണിച്ച് നാളെ വൈകിട്ട് മുതല്‍ 27ന് വൈകുന്നേരം അഞ്ച് മണിവരെ നെടുമങ്ങാട് കാട്ടാക്കട മേഖലകളില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തി. വോട്ടെടുപ്പ് ദിനമായ 27ന് അരുവിക്കരയ്ക്ക് ജില്ലാകളക്ടര്‍ പൊതുഅവധി പ്രഖ്യാപിച്ചു. വോട്ടെണ്ണല്‍ നടക്കുന്ന മുപ്പതിന് വോട്ടെണ്ണല്‍ കേന്ദ്രമായ സംഗീതകോളേജിന് രണ്ട് കിലോമീറ്റര്‍ ചുറ്റളവിലും മദ്യ നിരോധനം ഏര്‍പ്പെടുത്തി.