Connect with us

Eranakulam

സോളാര്‍ കമ്മിഷനില്‍ ഹാജാരാക്കിയത് തിരുത്തല്‍ വരുത്തിയ രജിസ്റ്റര്‍

Published

|

Last Updated

കൊച്ചി: സോളാര്‍ കമ്മീഷനു മുമ്പില്‍ ഹാജരാക്കിയതു തിരുത്തിയ ജയില്‍ രജിസ്റ്റര്‍. അട്ടക്കുളങ്ങര വനിതാ ജയില്‍ സൂപ്രണ്ടാണു ജയില്‍ രജിസ്റ്റര്‍ കമ്മീഷനു മുമ്പില്‍ ഹാജരാക്കിയത്. സരിതയുടെ അമ്മയും ബന്ധുവും സരിതയെ സന്ദര്‍ശിച്ച സമയമാണു തിരുത്തിയത്. സരിത മൊഴിമാറ്റിയ ദിവസത്തിന്റെ തലേന്നാണു സന്ദര്‍ശനം നടന്നത്. സന്ദര്‍ശകരെ നിശ്ചിത സമയത്തിനു മുമ്പും ശേഷവും സരിതയെ കാണാന്‍ അനുവദിച്ചതിനും തെളിവ് ലഭിച്ചു. അഭിഭാഷകരായ ഫെനി ബാലകൃഷ്ണനും ബാഹുലേയനും സരിതയെ സന്ദര്‍ശിച്ച സമയം വൈറ്റ്‌നര്‍ ഉപയോഗിച്ചു തിരുത്തിയതായി കണ്ടെത്തി. രജിസ്റ്ററിലെ പേജുകള്‍ ഇളക്കി മാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്.

സരിത മൊഴിമാറ്റിയതിനു തൊട്ടുമുമ്പുള്ള ദിവസം ജയില്‍ ഡിജിപിയും അട്ടക്കുളങ്ങര ജയില്‍ സന്ദര്‍ശിച്ചിരുന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ജയില്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ടാണു ജയില്‍ സന്ദര്‍ശനം നടത്തിയതെന്നായിരുന്നു ഡിജിപി വിശദീകരിച്ചത്. എന്നാല്‍ കമ്മീഷന്‍ ജയില്‍ സന്ദര്‍ശിച്ചിരുന്നില്ല. തെളിവുകള്‍ സൂക്ഷിക്കുന്നതില്‍ പിഴവു പറ്റിയെന്നു സോളാര്‍ കമ്മീഷന്‍ നിരീക്ഷിച്ചു.

---- facebook comment plugin here -----

Latest