മിഠായിത്തെരുവ് തീപ്പിടുത്തം: അട്ടിമറി സാധ്യതയില്ലെന്നു അന്വേഷണറിപ്പോര്‍ട്ട്

Posted on: June 23, 2015 2:39 pm | Last updated: June 23, 2015 at 2:39 pm

fire at midayi theruvuകോഴിക്കോട്: മിഠായിത്തെരുവ് തീപ്പിടുത്തം കടകള്‍ കത്തിച്ചതാണെന്ന വാദം തള്ളി സബ്കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട്. തീപടരാന്‍ കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്ന പ്രാഥമിക നിഗമനം റിപ്പോര്‍ട്ട് ശരിവയ്ക്കുന്നു. അന്വേഷണ റിപ്പോര്‍ട്ട് കളക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. കടകള്‍ കത്തിച്ചതാണെന്ന നിഗമനത്തിലെത്തില്‍ എത്താന്‍ തക്കതായ കാരണങ്ങള്‍ ഒന്നുമില്ല. കടകള്‍ കത്തിച്ചത് കൊണ്ട് ആര്‍ക്കെങ്കിലും പ്രയോജനമുള്ളതായി കാണുന്നില്ല. കത്തിച്ചതാണെന്ന വാദം ശരിവയ്ക്കാന്‍ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

അതേസമയം സ്ഥലം സന്ദര്‍ശിക്കാതെയാണ് സബ് കലക്ടര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് ടി നസ്‌റുദ്ദീന്‍ ആരോപിച്ചു. കലക്ടര്‍ നേരിട്ട് അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.