എന്‍ ജി ഒകള്‍ക്ക് കേന്ദ്രത്തിന്റെ കടിഞ്ഞാണ്‍

Posted on: June 21, 2015 6:40 pm | Last updated: June 21, 2015 at 6:42 pm

NGOന്യൂഡല്‍ഹി: രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സര്‍ക്കാറിതര സംഘടന (എന്‍ ജി ഒ)കള്‍ക്ക് കേന്ദ്രം മാര്‍ഗ നിര്‍ദേശം തയ്യാറാക്കുന്നു. രാജ്യത്തിന്റെ സുരക്ഷ, സ്ട്രാജറ്റി, ശാസ്ത്രം, സാമ്പത്തിക താത്പര്യങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ഒരു പ്രവര്‍ത്തനത്തിലും ഈ സംഘടനകള്‍ ഭാഗമാകരുതെന്നതുള്‍പ്പെടെ നിരവധി നിര്‍ദേശങ്ങള്‍ അടങ്ങിയതാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍.
എല്ലാ സാമ്പത്തിക വര്‍ഷ അവസാനവും വിദേശരാജ്യങ്ങളില്‍ നിന്ന് എന്‍ ജി ഒകള്‍ക്ക് ലഭിക്കുന്ന സാമ്പത്തിക വരുമാനത്തിന്റെ കണക്ക് സമര്‍പ്പിക്കുക, ഈ വിവരങ്ങള്‍ കൃത്യവും സത്യവുമായിരിക്കുക, വിദേശഫണ്ടുകള്‍ അനുവദനീയമായ ഏത് ആവശ്യങ്ങള്‍ക്ക് വേണ്ടിയാണോ നല്‍കിയതെങ്കില്‍ അതിന് പ്രയോജനപ്പെടുത്തുക തുടങ്ങിയ നിര്‍ദേശങ്ങള്‍ നിലവിലെ പ്രഖ്യാപനങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
എന്നാല്‍, പുതിയ മാര്‍ഗനിര്‍ദേശങ്ങളെ വിമര്‍ശിച്ച് സന്നദ്ധ പ്രവര്‍ത്തകര്‍ രംഗത്തെത്തി. ഇത്തരം ചില നിര്‍ദേശങ്ങള്‍ സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ മോശമായി ബാധിക്കുമെന്നും അവയെ ദുരുപയോഗം ചെയ്യപ്പെടാന്‍ ഇടവരുത്തുമെന്നുമാണ് വിമര്‍ശകരുടെ നിലപാട്.