മുംബൈ വിഷമദ്യ ദുരന്തം; മരണം 66 ആയി; മരണസംഖ്യ കൂടാന്‍ സാധ്യത

Posted on: June 20, 2015 2:19 pm | Last updated: June 23, 2015 at 11:35 pm
SHARE

mumbai-deathമുംബൈ: മലാഡിലെ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 66 ആയി. ഗുരുതരാവസ്ഥയില്‍ ചികിത്സയിലുണ്ടായിരുന്ന 13 പേര്‍ക്കൂടി മരണത്തിന് കീഴടങ്ങിയതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. ഇപ്പൊഴും 31 പേര്‍ ചികിത്സയിലുണ്ട്. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. ഇനിയും മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്്്.

നേരത്തെ വ്യാജമദ്യം വിതരണം ചെയ്തതിനു മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രാജു ഹനുമന്ത പസ്‌കാര്‍(50), ഡൊണാള്‍ഡ് റോബര്‍ട്ട് പട്ടേല്‍(47), ഗൗതം ഹര്‍തെ(30) എന്നിവര്‍ക്കെതിരെ മനഃപൂര്‍വമുള്ള കൂട്ടക്കൊലയ്ക്കു കേസെടുത്തതായി സിറ്റി പോലീസ് കമ്മീഷണര്‍ രാകേഷ് മാരിയ പറഞ്ഞു. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ എട്ടു പോലീസുകാരെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തതായും കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.