ബിരുദ ഏകജാലകം: രണ്ടാഘട്ട രജിസ്‌ട്രേഷന്‍ 24ന്

Posted on: June 20, 2015 5:38 am | Last updated: June 19, 2015 at 11:40 pm

calicut universityതേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ ഏകജാലകം വഴി വിവിധ ബിരുദ കോഴ്‌സുകളിലേക്ക് പ്രവേശനത്തിനായി 1,11,584 പേര്‍ ഒന്നാം ഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ ഇതുവരെ 32,059 പേര്‍ മാത്രമാണ് രണ്ടാം ഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ബാക്കി വരുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ ചെയ്യുന്നതിനായി രണ്ടാം ഘട്ട രജിസ്‌ട്രേഷന്‍ 24 വരെ നീട്ടി.
ഒന്നാം ഘട്ട രജിസ്‌ട്രേഷന്‍ സമയത്ത് വരുത്തിയ പിഴവുകള്‍ രണ്ടാം ഘട്ട രജിസ്‌ട്രേഷനോടൊപ്പം എഡിറ്റ് ചെയ്യാവുന്നതാണ്. ഇതുവരെ പ്രവേശനത്തിനായി രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനും രണ്ടാം ഘട്ട രജിസ്‌ട്രേഷന്‍ സമയത്ത് വരുത്തിയ പിഴവുകള്‍ തിരുത്തുന്നതിനും 25, 26 തിയതികളില്‍ അവസരം ഉണ്ടായിരിക്കും. ബിരുദ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് ജൂലൈ മൂന്നിന് പ്രസിദ്ധീകരിക്കും.