വീരപ്പന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ മാണിക്ക് ശിഷ്യപ്പെടുമായിരുന്നുവെന്ന് വിഎസ്

Posted on: June 19, 2015 8:16 pm | Last updated: June 19, 2015 at 8:16 pm
SHARE

vsഅരുവിക്കര: കേരളം ഭരിക്കുന്നത് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലൂള്ള കൊള്ളസംഘമാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. അരുവിക്കരയില്‍ ഇടത് സ്ഥാനാര്‍ഥി എം വിജയകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കേസ് ഒതുക്കാന്‍ ലക്ഷങ്ങളാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നല്‍കുന്നത്. വീരപ്പന്‍ ജീവിച്ചിരുന്നങ്കില്‍ വെറ്റിലയും പാക്കുംവെച്ച് കെഎം മാണിക്ക് ശിഷ്യപ്പെടുമായിരുന്നു. ആനക്കൊമ്പ് വിറ്റാണ് വീരപ്പന്‍ പണക്കാരനായത്. എന്നാല്‍ കേരളത്തെ മൊത്തം കൊള്ളയടിക്കുകയാണ് ഉമ്മന്‍ചാണ്ടിയും സംഘവും