മലയാളസര്‍വകലാശാല: പി ജി കോഴ്‌സ് അപേക്ഷ ക്ഷണിച്ചു

Posted on: June 18, 2015 12:51 am | Last updated: June 17, 2015 at 11:51 pm

applicationതിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ 10 ബിരുദാനന്തരബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എം എ ഭാഷാശാസ്ത്രം, മലയാളം (സാഹിത്യപഠനം), മലയാളം (സാഹിത്യരചന), എം എ സംസ്‌കാരപൈതൃക പഠനം, ജേര്‍ണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷന്‍സ്, പരിസ്ഥിതിപഠനം, തദ്ദേശവികസനപഠനം, ചരിത്രപഠനം, സാമൂഹ്യശാസ്ത്രം , ചലച്ചിത്രപഠനം എന്നിവയാണ് കോഴ്‌സുകള്‍. ഓരോ കോഴ്‌സിനും 20 പേര്‍ക്കാണ് പ്രവേശനം. നാല് സെമസ്റ്ററുകളിലായി രണ്ട് വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സുകള്‍ക്ക് യോഗ്യത ബിരുദമാണ്. 28 വയസ്സ് കഴിയാന്‍ പാടില്ല. (പട്ടികജാതി, പട്ടികവര്‍ഗ്ഗം, ഭിന്നശേഷിയുളളവര്‍ എന്നിവര്‍ക്ക് 30 വയസ്സ്). ഓരോ കോഴ്‌സിനും ഒബജക്ടീവ് മാതൃകയിലുള്ള അഭിരുചിപരീക്ഷയുണ്ടാകും. വയസിളവിനും സംവരണാനുകൂല്യത്തിനും അര്‍ഹതയുള്ളവര്‍ അത് തെളിയി ക്കുന്ന രേഖകള്‍, ബിരുദ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ അസ്സല്‍ പ്രവേശനസമയത്ത് ഹാജരാക്കണം. അപേക്ഷയില്‍ നല്‍കിയ മാര്‍ക്കും ഹാജരാക്കുന്ന മാര്‍ക്കും തമ്മില്‍ വ്യത്യാസം ഉണ്ടാവരുത് . തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍, തിരൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാകും പരീക്ഷാ കേന്ദ്രം.ഓണ്‍ലൈനായി അപേക്ഷിക്കണം. പ്രിന്റെടുത്ത അപേക്ഷ യോടൊപ്പം ഫീസായ 200രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റായും അയക്കണം. ഓഫീസില്‍ നേരിട്ടും അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 15.