Connect with us

Gulf

വാട്‌സ് ആപ്പില്‍ അപകീര്‍ത്തിപ്പെടുത്തുന്നവര്‍ക്ക് 2.5 ലക്ഷം പിഴ

Published

|

Last Updated

അബുദാബി: വാട്‌സ് ആപ്പിലൂടെ നിന്ദാപരമായ രീതീയിലുള്ള പരാമര്‍ശങ്ങള്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്ക് 2.5 ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വിദേശികളാണ് കുറ്റം ചെയ്യുന്നതെങ്കില്‍ പിഴക്കൊപ്പം നാടുകടത്തുകയും ചെയ്യും. ഫെഡറല്‍ സര്‍ക്കാരാണ് ഇന്റെര്‍നെറ്റ് സംവിധാനം ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശമായ നടപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇത്തരക്കാര്‍ക്കെതിരെ തടവ് ശിക്ഷ നല്‍കാനും കീഴ്‌ക്കോടതികള്‍ക്ക് ഫെഡറല്‍ സുപ്രിം കോര്‍ട്ടിന്റെ കീഴില്‍ അധികാരമുണ്ടായിരിക്കും. ഇതുമായി ബന്ധപ്പെട്ട് ഏറ്റവും കുറഞ്ഞ ശിക്ഷ 3,000 ദിര്‍ഹം പിഴയായി നിജപ്പെടുത്തിയിട്ടുണ്ട്. ഇത്തരം കേസുകളില്‍ പ്രതികളാവുന്നവര്‍ക്ക് തടവ് നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടാല്‍ അതിനെ പിന്തുണക്കാനും നിയമത്തിന് കീഴില്‍ കോടതികള്‍ക്ക് ബാധ്യതയുണ്ട്.

Latest