റബര്‍ വില കിലോയ്ക്ക് 150 രൂപ ഉറപ്പാക്കുമെന്ന് കെ എം മാണി

Posted on: June 17, 2015 5:24 pm | Last updated: June 17, 2015 at 10:17 pm
SHARE

km-maniതിരുവനന്തപുരം: റബര്‍ വില കിലോയ്ക്ക് 150 രൂപ ഉറപ്പാക്കുമെന്ന് ധനമന്ത്രി കെഎം മാണി. റബര്‍ കര്‍ഷകരെ സഹായിക്കാനുള്ള പദ്ധതിയുടെ ഭാഗമാണിത്. രണ്ടു ഹെക്ടര്‍ വരെയുള്ള കൃഷിക്കു മാത്രമേ സബ്‌സിഡി ലഭിക്കൂ. റബര്‍ ബോര്‍ഡിന്റെ വിലയും കമ്പോള വിലയും തമ്മിലുള്ള വ്യത്യാസം ബാങ്ക് അക്കൗണ്ട്് വഴി കര്‍ഷകര്‍ക്ക് നല്‍കും. ഡീലര്‍മാര്‍ വഴിയുള്ള വില്പനയ്ക്കു മാത്രമേ പദ്ധതിയുടെ ആനുകൂല്യം ലഭിക്കൂ. സബ്‌സിഡി ആനുകൂല്യം ലഭിക്കാന്‍ കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും മാണി പറഞ്ഞു.