കാരുണ്യ; 3333 പേര്‍ക്ക് കൂടി ചികിത്സാ സഹായം

Posted on: June 17, 2015 4:47 am | Last updated: June 16, 2015 at 11:48 pm

തിരുവനന്തപുരം: കാരുണ്യ ബനവലന്റ് ഫണ്ടില്‍ നിന്ന് 3,333 രോഗികള്‍ക്ക് 44.8 കോടിരൂപക്കുള്ള ചികിത്സാനുമതി നല്‍കി. ഇതോടെ മൊത്തം ഗുണഭോക്താക്കളുടെ എണ്ണം 92,458 ആയും ചികിത്സാധന സഹായം 746.76 കോടിരൂപയായി ഉയര്‍ന്നതായി ധനമന്ത്രി കെ എം മാണി അറിയിച്ചു. സര്‍ക്കാര്‍ – സ്വകാര്യമേഖലയുടെ ചികിത്സക്ക് 66,307 അപേക്ഷകളിലായി 736.51 കോടിയും ഒറ്റത്തവണ ചികിത്സാധനസഹായമായി 29,151 അപേക്ഷകളില്‍ 10.25 കോടിരൂപയുമാണ് അനുവദിച്ചത്. ഒമ്പത് സ്വകാര്യ ആശുപത്രികള്‍ക്ക് കൂടി അക്രഡിറ്റേഷന്‍ നല്‍കാന്‍ യോഗം അനുമതി നല്‍കി.