Connect with us

Kerala

അമ്പിളിക്കീറ് തെളിഞ്ഞു; വിശുദ്ധ റമസാന് സ്വാഗതം

Published

|

Last Updated

കോഴിക്കോട്: മര്‍ഹബന്‍ യാ ശഹ്റ റമസാന്‍… വിശുദ്ധിയുടെ വ്രതമാസത്തിന് സ്വാഗതം. പടിഞ്ഞാറന്‍ ചക്രവാളത്തില്‍ അമ്പിളിക്കല തെളിഞ്ഞതോടെ കേരളത്തില്‍ നാളെ വ്രതാരംഭം.

ബുധനാഴ്ച കാപ്പാട് മാസപ്പിറവി ദൃശ്യമായതായി വിശ്വാസയോഗ്യമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നാളെ വ്യാഴാഴ്ച റമസാന്‍ ഒന്നായിരിക്കുമെന്ന് കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, പാലക്കാട്, തൃശൂര്‍ ജില്ലാസംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, കെ പി ഹംസ മുസ്‌ലിയാര്‍, എന്‍ അലി മുസ്‌ലിയാര്‍, സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ബുഖാരി, ബേപ്പൂര്‍ ഖാസി പി ടി അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ എന്നിവര്‍ അറിയിച്ചു.

Latest