ബഹ്‌റൈന്‍ പ്രതിപക്ഷ നേതാവിന് നാല് വര്‍ഷം തടവ് ശിക്ഷ

Posted on: June 16, 2015 1:23 pm | Last updated: June 17, 2015 at 10:16 pm

Bahrain's main opposition party Al Wefaq leader Salman speaks to Reuters at the party's headquarters in Bilad Al Qadeem, west of Manama

മനാമ: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന്റെ പേരില്‍ ബഹ്‌റൈനില്‍ പ്രതിപക്ഷ നേതാവിനെ നാല് വര്‍ഷം തടവിന് ശിക്ഷിച്ചു. ഷിയാ പണ്ഡിതനായ ശൈഖ് അലി സല്‍മാനെയാണ് ശിക്ഷിച്ചത്. കഴിഞ്ഞ ഡിസംബറിലാണ് ഇദ്ദേഹം അറസ്റ്റിലായത്. അലി സല്‍മാനെ വിട്ടയക്കണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്നലെ ബഹ്‌റൈന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.