Connect with us

Ongoing News

സീറ്റോ ഇനി ഓര്‍മ

Published

|

Last Updated

സാന്റോസ് : 1958, 1962 ലോകകപ്പ് ഫുട്‌ബോള്‍ ജേതാക്കളായ ബ്രസീല്‍ ടീം അംഗം സീറ്റോ അന്തരിച്ചു (82). ജോസ് എലെ ഡി മിറാന്‍ഡ എന്നാണ് മുഴുവന്‍ പേര്. ബ്രസീലിനായി 52 രാജ്യാന്തര മത്സരങ്ങള്‍ കളിച്ചു. ബ്രസീലിലെ സാവോ പോളോ, സാന്റോസ് ക്ലബ്ബുകളിലായിരുന്നു പ്രധാനമായുംകരിയര്‍. ഇരു ക്ലബ്ബുകള്‍ക്കുമായി 733 മത്സരങ്ങള്‍ കളിച്ചു. 57 ഗോളുകളാണ് മിഡ്ഫീല്‍ഡര്‍ നേടിയത്. സിറ്റോ സാന്റോസ് ക്ലബ്ബിന്റെ ക്യാപ്റ്റനായിരുന്നപ്പോള്‍ പെലെ ടീം അംഗമായിരുന്നു. ഈ കാലഘട്ടത്തില്‍ ലോകഫുട്‌ബോളിലെ പ്രതിഭാധനനായ മിഡ്ഫീല്‍ഡറായിട്ടാണ് സീറ്റോ അറിയപ്പെട്ടത്. 1958 ലോകകപ്പില്‍ ദിദി, ഗാരിഞ്ച, വാവ, പെലെ താരങ്ങള്‍ക്കൊപ്പം സിറ്റോയുമുണ്ടായിരുന്നു വിഖ്യാത ജയങ്ങള്‍ കരസ്ഥമാക്കുമ്പോള്‍. 1962 ചിലി ലോകകപ്പിന് ശേഷം ഫിഫ തയ്യാറാക്കിയ ടീം ഓഫ് ദ ടൂര്‍ണമെന്റില്‍ സീറ്റോ ഇടം പിടിച്ചു. ചെക്കോസ്ലോവാക്യക്കെതിരെ ഫൈനലില്‍ സീറ്റോ തകര്‍പ്പന്‍ ഗോള്‍ നേടിയിരുന്നു. പരുക്കേറ്റ പെലെ കളിക്കാതിരുന്ന ഫൈനലില്‍ സീറ്റോ ആയിരുന്നു ഒരു ഗോളിന് പിറകില്‍ നിന്ന ബ്രസീലിന് 3-1ന് ജയമൊരുക്കിയത്.

Latest