അമ്മയുടെ ജനറല്‍ സെക്രട്ടറിയായി മമ്മൂട്ടിയെ തിരഞ്ഞെടുത്തു

Posted on: June 15, 2015 7:36 pm | Last updated: June 16, 2015 at 12:31 am
SHARE

mammoottyകൊച്ചി: മലയാള സിനിമ താരങ്ങളുടെ സംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്കു ഇക്കുറി മത്സരമില്ല. നടനും എംപിയുമായ ഇന്നസെന്റ് തന്നെ അമ്മയുടെ പ്രസിഡന്റായി തുടരും. പുതിയ ജനറല്‍ സെക്രട്ടറിയായി നടന്‍ മമ്മൂട്ടിയെ തിരഞ്ഞെടുത്തു. മോഹന്‍ലാലും കെബി ഗണേഷ്‌കുമാറുമാണ് സംഘടനയുടെ വൈസ് പ്രസിഡന്റുമാര്‍. ദിലീപ് ട്രഷററായി തുടരും. അടുത്തയാഴ്ച പുതിയ ഭാരവാഹികള്‍ ചുമതലയേല്‍ക്കും.