മാപ്പിളപ്പാട്ട് ഗായകന്‍ കണ്ണൂര്‍ സലീം വാഹനാപകടത്തില്‍ മരിച്ചു

Posted on: June 14, 2015 10:06 pm | Last updated: June 16, 2015 at 12:31 am

KANNUR ACCIDENT
kannur saleemകണ്ണൂര്‍: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ കണ്ണൂര്‍ സലീം വാഹനാപകടത്തില്‍ മരിച്ചു. 55 വയസ്സായിരുന്നു. കണ്ണൂര്‍ ചാലയിൽ ഞായറാഴ്ച രാത്രിയായിരുന്നു അപകടം. അദ്ദേഹം യാത്ര ചെയ്തിരുന്ന കാറില്‍ ലോറിയിടിക്കുകയായിരുന്നു. ഖബറടക്കം തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് വളപട്ടണ‌ം മന്ന ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍.

മലബാറിലെ മാപ്പിളപ്പാട്ട് വേദികളില്‍ സ്ഥിരം സാന്നിധ്യമായിരുന്ന സലീ‌ം മാപ്പിളപ്പാട്ട് റിയാലിറ്റി ഷോകളില്‍ അവതാരകനായിട്ടുമുണ്ട്. ആറു സിനിമകളിലായി എട്ട് ഗാനങ്ങളും പാടി. പാലം, മണിത്താലി, നായകന്‍, ജഡ്ജ്‌മെന്റ്, മാസ്റ്റര്‍ പ്ലാന്‍, അശ്വതി, അന്നു മുതല്‍ ഇന്നു വരെ എന്നിവയാണ് സലീം പാടിയ ചിത്രങ്ങള്‍. സലീമിന്റെ ഭാര്യയും മക്കളും ഗാനരംഗത്തുണ്ട്.

മയ്യിത്ത് കണ്ണൂര്‍ എ കെ ജി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: ലൈല. മക്കള്‍: സലീബ്, സജില, സലില്‍, സജിലി.