ഇന്ത്യ-ബഗ്ലാദേശ് ടെസ്റ്റ് സമനിലയില്‍

Posted on: June 14, 2015 6:23 pm | Last updated: June 16, 2015 at 12:31 am

bangladeshഫത്തുല്ല(ബഗ്ലാദേശ്): ഇന്ത്യ-ബഗ്ലാദേശ് ഒന്നാം ടെസ്റ്റ് സമനിലയില്‍. ആദ്യ ഇന്നിംഗ്‌സില്‍ ബംഗ്ലാദേശിനെ ഓള്‍ ഔട്ടാക്കി ഫോളോ ഓണ്‍ നല്‍കി വ്യക്തമായ ആധിപത്യത്തോടെയാണ് ഇന്ത്യ മല്‍സരം അവസാനിപ്പിച്ചത്. മാറി മാറി പെയ്ത മഴയാണ് ഇന്ത്യയുടെ വിജയം കവര്‍ന്നത്. മൂന്ന് വിക്കറ്റിന് 111 റണ്‍സ് എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ബംഗ്ലാദേശ് 256 റണ്‍സിന് എല്ലാവരും പുറത്തായി.

ഇന്ത്യ ബംഗ്ലാദേശിനെ ഫോളോ ഓണ്‍ ചെയ്യിച്ചു ബാറ്റിംഗിന് അയച്ചെങ്കിലും മഴ മല്‍സരം തടസ്സപ്പെടുത്തിയതിനാല്‍ ആതിഥേയര്‍ രണ്ടാം ഇന്നിംഗ്‌സില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 23 റണ്‍സെടുത്തുനില്‍ക്കേ ഇരു ക്യാപ്റ്റന്‍മാരും സമനില്ക്കു സമ്മതിക്കുകയായിരുന്നു.