Connect with us

National

കാണാതായ ഡോണിയര്‍ വിമാനത്തിന്റെതെന്ന് സംശയിക്കുന്ന സിഗ്നല്‍ കണ്ടെത്തി

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ കാണാതായ ഡോണിയര്‍ വിമാനത്തിന്റെതെന്ന് സംശയിക്കുന്ന സിഗ്നല്‍ കണ്ടെത്തി. വിമാനത്തിനായി തിരച്ചില്‍ നടത്തുന്ന ഐ എന്‍ എസ് സന്ധ്യക് എന്ന കപ്പലിനാണ് സിഗ്നല്‍ ലഭിച്ചത്. നോവോ തുറമുഖത്തിനും കരൈക്കലിനും ഇടയിലുള്ള സ്ഥലത്ത് നിന്നാണ് സിഗ്നല്‍ ലഭിച്ചതെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. ഇവിടെ വെച്ചാണ് മൂന്ന് യാത്രക്കാരുമായി ഡോണിയര്‍ വിമാനം അപ്രത്യക്ഷമായതും.

37.5 കിലോഹേര്‍ട്‌സ് ശേഷിയുള്ള സിഗ്നലാണ് ലഭിച്ചത്. ഇത് ഡോണിയര്‍ വിമാനത്തിന്റെ സോണാര്‍ ലൊക്കേറ്റര്‍ ബീക്കണില്‍ നിന്നുള്ളതാണെന്നാണ് സംശയിക്കുന്നത്. വ്യാഴാഴ്ച ഈ മേഖലയില്‍ ജലത്തില്‍ എണ്ണ പുരണ്ടു കിടക്കുന്നതായി കണ്ടെത്തിയിരുന്നു. ഇത് വിമാന ഇന്ധനമാണോ എന്ന് അറിയുന്നതിനായി ലബോറട്ടറിയില്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്.

തിങ്കളാഴ്ച വൈകീട്ട് ചെന്നൈയില്‍ നിന്ന് പുറപ്പെട്ട ഡോണിയര്‍ വിമാനം രാത്രി 9.23ന് ട്രിച്ചി മേഖലയില്‍ വെച്ച് റഡാറില്‍ നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു.