ക്യാമ്പസുകളുടെ ധാര്‍മികവത്കരണത്തിന് എസ് എസ് എഫ് നേതൃത്വം നല്‍കണം: ചിത്താരി

Posted on: June 13, 2015 5:11 am | Last updated: June 13, 2015 at 12:12 am
SHARE

തളിപ്പറമ്പ്: ക്യാമ്പസുകളില്‍ വര്‍ധിച്ചുവരുന്ന അധാര്‍മിക പ്രവണതകളെ ചെറുത്ത് നന്മയുടെ സന്ദേശം പ്രചരിപ്പിക്കാന്‍ എസ് എസ് എഫ് പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കണമെന്ന് സമസ്ത ട്രഷറര്‍ ചിത്താരി കെ പി ഹംസ മുസ്‌ലിയാര്‍ പ്രസ്താവിച്ചു. അറിവാണ് ഏറ്റവും വലിയ സമരായുധം. അറിവിനെ ധര്‍മ പ്രചാരണത്തിന് ഉപയോഗിക്കാന്‍ പുതുകാലത്തെ വിദ്യാര്‍ത്ഥിത്വം മുന്നോട്ട് വരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എസ് എസ് എഫ് ക്യാമ്പസുകളില്‍ നടപ്പാക്കുന്ന സി-മാക് സംസ്ഥാന ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജ് ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സൈനുദ്ദീന്‍ സഖാഫി അധ്യക്ഷത വഹിച്ചു. കെ അബ്ദുല്‍ റശീദ് നരിക്കോട്, റഫീഖ് അമാനി, ഹഖീം സഖാഫി, സിറാജ് പ്രസംഗിച്ചു. ഡോ. നൂറുദ്ദീന്‍ സ്വാഗതവും ഡോ.മുഹ്‌സിന്‍ നന്ദിയും പറഞ്ഞു.