മാണിക്കെതിരെ കുറ്റപത്രമില്ല; അന്വേഷണ റിപ്പോര്‍ട്ട് തള്ളി

Posted on: June 12, 2015 5:13 pm | Last updated: June 13, 2015 at 9:54 am

k m mani...തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കെ എം മാണിക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കില്ല. മാണിക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാമെന്ന അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് വിജിലന്‍സ് എഡിജിപി തള്ളി. മാണിക്കെതിരായ കുറ്റപത്രം നിലനില്‍ക്കില്ല എന്ന നിയമോപദേശം ശരിവെച്ചുകൊണ്ടാണ് എഡിജിപിയുടെ നടപടി. ഇതോടെ ബാര്‍ കോഴക്കേസില്‍ വെറുമൊരു അന്വേഷണ റിപ്പോര്‍ട്ട് മാത്രമാകും കോടതിയില്‍ എത്തുക എന്ന് ഉറപ്പായി.