പോഷകാഹാരക്കുറവ്: അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരിച്ചു

Posted on: June 12, 2015 9:23 am | Last updated: June 13, 2015 at 12:27 am

child deathപാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും പോഷകാഹാര കുറവിനെ തുടര്‍ന്ന് നവജാത ശിശുമരിച്ചു. താഴെ അഗളൂര്‍ ഊരിലെ വല്ലി-മണി ദമ്പതികളുടെ ഒരു ദിവസം പ്രായമായ പെണ്‍കുഞ്ഞാണ് മരിച്ചത്. 750 ഗ്രാം മാത്രമായിരുന്നു കുട്ടിയുടെ ഭാരം.

കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജില്‍വെച്ചായിരുന്നു മരണം. അട്ടപ്പാടിയില്‍ ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന അഞ്ചാമത്തെ ശിശുമരണമാണ് ഇത്.