Connect with us

Kerala

കേരള കോണ്‍ഗ്രസ് നേതാവ് പി സി തോമസ് എന്‍ ഡി എയിലേക്ക്‌

Published

|

Last Updated

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് നേതാവ് പിസി തോമസ് എന്‍ ഡി എയിലേക്ക്. ഇത് സംബന്ധിച്ച് പി സി തോമസ് ബി ജെ പി നേതാക്കളുമായി അനൗദ്യോഗിക ചര്‍ച്ച നടത്തി. ഇന്ന് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗമാണ് പാര്‍ട്ടി എല്‍ഡിഎഫ് വിട്ടു കൊണ്ടുള്ള തീരുമാനം എടുത്തത്.
മുന്‍ എന്‍ ഡി എ സര്‍ക്കാരില്‍ സഹമന്ത്രിയായിരുന്ന പി സി തോമസ് കേരള കോണ്‍ഗ്രസ് പി ജെ ജോസഫ് വിഭാഗത്തിനൊപ്പം ചേര്‍ന്ന് ഇടതുമുന്നണിയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു . എന്നാല്‍ പി ജെ ജോസഫ് വിഭാഗം മാണി വിഭാഗത്തില്‍ ലയിച്ച് യു ഡി എഫില്‍ എത്തിയതോടെ ഇടതുമുന്നണിയില്‍ ഉറച്ചുനിന്ന പിസി തോമസ് വീണ്ടും കേന്ദ്രത്തിലേയ്ക്ക് പോകാന്‍ തയാറായാണ് എന്‍ ഡി എയിലേയ്‌ക്കെത്തുന്നത്.

 

---- facebook comment plugin here -----

Latest