യോഗ: ശ്ലോകത്തിന് പകരം മുസ്ലിംകള്‍ക്ക് അല്ലാഹുവിനെ വിളിക്കാമെന്ന് കേന്ദ്ര മന്ത്രി

Posted on: June 11, 2015 5:35 pm | Last updated: June 12, 2015 at 12:07 am

Shripad yesso naik ministerന്യൂഡല്‍ഹി: അന്താരാഷ്ട്ര യോഗ ദിനാചരണത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന യോഗ ചടങ്ങുകളില്‍ മുസ്ലിംകളും പങ്കെടുക്കണമെന്ന് കേന്ദ്രമന്ത്രി ശ്രിപദ് നായിക്ക്. യോഗയില്‍ ശ്ലോകങ്ങള്‍ ഉരുവിടുന്നതിന് പകരം മുസ്ലിംകള്‍ക്ക് അല്ലാഹുവിന്റെ നാമം ഉരുവിടാമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, യോഗയില്‍ പങ്കെടുക്കാന്‍ ആരെയും നിര്‍ബന്ധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

മുസ്ലിം സംഘടനകളുടെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് സൂര്യനമസ്‌കാരം ചടങ്ങുകളില്‍ നിന്ന് മാറ്റാന്‍ കേന്ദ്രം നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍, എതിര്‍പ്പ് ഉയര്‍ന്നത് കൊണ്ട് മാത്രമല്ല, സൂര്യനമസ്‌കാരം നിര്‍വഹിക്കുക പ്രയാസകരമായ കാര്യമായതിനാല്‍ കൂടിയാണ് അത് ഒഴിവാക്കിയതെന്ന് മന്ത്രി പറഞ്ഞു. സൂര്യനമസ്‌കാരത്തില്‍ ശ്ലോകം ചൊല്ലല്‍ നിര്‍ബന്ധമല്ലെന്നും അദ്ദേഹം പറഞ്ഞു.