കരിപ്പൂര്‍ വെടിവെപ്പ്: പത്ത് പേര്‍ കസ്റ്റഡിയില്‍; അന്വേഷണത്തിന് പ്രത്യേക സംഘം

Posted on: June 11, 2015 1:09 pm | Last updated: June 12, 2015 at 12:07 am

karippurമലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇന്നലെയുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട് പത്ത് ഉദ്യോഗസ്ഥരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുമുണ്ട്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. ജില്ലാ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ എസ് പി ഷറഫുദ്ദീനാണ് അന്വേഷണ ചുമതല. സിഐമാരായ കെ. എം. ബിജു, ബി. സന്തോഷ് എന്നിവരും സംഘത്തിലുണ്ട്.

സംഘര്‍ഷത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരും കേസില്‍ പ്രതിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.