Connect with us

Kerala

ബാര്‍ കോഴ: മന്ത്രി ബാബുവിനെതിരെ തെളിവില്ലെന്നു വിജിലന്‍സ്‌

Published

|

Last Updated

തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ മന്ത്രി കെ. ബാബുവിനെതിരെ തെളിവില്ലെന്നു വിജിലന്‍സ്. ദ്രുതപരിശോധനാ റിപ്പോര്‍ട്ടില്‍ ബാബുവിനെതിരെ തെളിവുകള്‍ കണ്ടെത്താനായില്ല. വിജിലന്‍സ് എസ്പി പി.കെ.എം. ആന്റണി വിജിലന്‍സ് ഡയറക്ടര്‍ക്കു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ബാറുകളുടെ ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ ബാബുവിനു 10 കോടി നല്‍കിയെന്നായിരുന്നു ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിന്റെ ആരോപണം. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ലൈസന്‍സ് ഫീസ് കുറയ്ക്കുകയല്ല ഉയര്‍ത്തുകയാണു ചെയ്തതെന്നും ബാബു വിജിലന്‍സിനു മുമ്പാകെ മൊഴി നല്‍കുകയും ചെയ്തിരുന്നു.

അതേസമയം കേസ് സര്‍ക്കാര്‍ അട്ടിമറിച്ചതായും ഹൈക്കോടതിയെ സമീപിക്കുമെന്നും ബിജു രമേശ് പറഞ്ഞു.