ഉമ്മന്‍ ചാണ്ടിയും സുധീരനും സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി

Posted on: June 9, 2015 11:20 am | Last updated: June 12, 2015 at 3:11 pm

oommenchandi with vm sudeeranന്യൂഡല്‍ഹി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരനും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. അരുവിക്കര ഉപതെരഞ്ഞെടുപ്പും കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായെന്നാണു റിപ്പോര്‍ട്ട്.

കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗത്തിനായാണു മുഖ്യമന്ത്രി ഡല്‍ഹിയില്‍ എത്തിയിരിക്കുന്നത്. വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തെക്കുറിച്ചു മുഖ്യമന്ത്രിമാരുടെ യോഗം ചര്‍ച്ച ചെയ്‌തേക്കും.