ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: റിലേയില്‍ ഇന്ത്യക്ക് വെള്ളി

Posted on: June 7, 2015 3:25 pm | Last updated: June 8, 2015 at 12:00 am

asian athletics meetവുഹാന്‍: ചൈനയിലെ വുഹാനില്‍ നടക്കുന്ന ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 4* 400 മീറ്റര്‍ റിലേയില്‍ ഇന്ത്യക്ക് വെള്ളി. ടിന്റു ലൂക്ക, പൂവമ്മ, ജിസ്‌ന മാത്യു, ദേബശ്രീ മജുംദാര്‍ എന്നിവരടങ്ങുന്ന ടീമാണ് വെള്ളി കരസ്ഥമാക്കിയത്. നേരത്തെ വനിതകളുടെ 800 മീറ്ററില്‍ ടിന്റു ലൂക്ക സ്വര്‍ണം നേടിയിരുന്നു.