കമ്മ്യൂണിറ്റിഹാള്‍ കെട്ടിടം അപകടാവസ്ഥയില്‍

Posted on: June 6, 2015 12:40 pm | Last updated: June 6, 2015 at 12:40 pm

കമ്പളക്കാട്: 15 ലക്ഷം രൂപജില്ലാപഞ്ചായത്ത് ഫണ്ടുപയോഗിച്ച് കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ ആനേരിയില്‍ നിര്‍മ്മിച്ച ആനേരിമുക്കത്ത് കാരണവന്മാര്‍ സ്മാരക കമ്മ്യൂണിറ്റിഹാള്‍ കെട്ടിടം അപകടാവസ്ഥയില്‍. ഗ്രാമസഭ കൂടാനും മറ്റുള്ള പൊതു ആവശ്യങ്ങള്‍ക്കുമായി രണ്ട് കിലോമീറ്ററിലധികം ദൂരെയുള്ള കരിങ്കുറ്റി സ്‌കൂളിനെ ആശ്രയിക്കേണ്ട അവസ്ഥ മാറുന്നതിനായി നാട്ടുകാരുടെ ആവശ്യാര്‍ത്ഥമാണ് കെട്ടിടം പണിതത്. കെട്ടിടത്തിനായി ഭൂമി ലഭിക്കാതെവന്നപ്പോള്‍ ആനേരിമുക്കത്ത് കുറിച്ച്യതറവാട്ടിലെ ഭൂമി നല്‍കാമെന്ന കാരണവന്മാരുടെ വാഗ്ദാനമാണ് അധികൃതര്‍ക്ക് രക്ഷയായത്. കെട്ടിടനിര്‍മ്മാണ സമയത്തും പ്രവൃത്തിയിലെ അപാകതകള്‍ നാട്ടുകാര്‍ ചൂണ്ടികാട്ടുകയും ജില്ലാപഞ്ചായത്ത് പ്രസിഡണ്ടടക്കമുള്ളവര്‍ സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കേവലം ഒരുവര്‍ഷമായപ്പോഴെക്കും കെട്ടിടത്തിന്റെ സുരക്ഷക്കായി വയലരികില്‍ നിര്‍മ്മിച്ച ഭിത്തി ഇടിയുകയാണുണ്ടായത്.കമ്പളക്കാട് : 15 ലക്ഷം രൂപജില്ലാപഞ്ചായത്ത് ഫണ്ടുപയോഗിച്ച് കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ ആനേരിയില്‍ നിര്‍മ്മിച്ച ആനേരിമുക്കത്ത് കാരണവന്മാര്‍ സ്മാരക കമ്മ്യൂണിറ്റിഹാള്‍ കെട്ടിടം അപകടാവസ്ഥയില്‍. ഗ്രാമസഭ കൂടാനും മറ്റുള്ള പൊതു ആവശ്യങ്ങള്‍ക്കുമായി രണ്ട് കിലോമീറ്ററിലധികം ദൂരെയുള്ള കരിങ്കുറ്റി സ്‌കൂളിനെ ആശ്രയിക്കേണ്ട അവസ്ഥ മാറുന്നതിനായി നാട്ടുകാരുടെ ആവശ്യാര്‍ത്ഥമാണ് കെട്ടിടം പണിതത്. കെട്ടിടത്തിനായി ഭൂമി ലഭിക്കാതെവന്നപ്പോള്‍ ആനേരിമുക്കത്ത് കുറിച്ച്യതറവാട്ടിലെ ഭൂമി നല്‍കാമെന്ന കാരണവന്മാരുടെ വാഗ്ദാനമാണ് അധികൃതര്‍ക്ക് രക്ഷയായത്. കെട്ടിടനിര്‍മ്മാണ സമയത്തും പ്രവൃത്തിയിലെ അപാകതകള്‍ നാട്ടുകാര്‍ ചൂണ്ടികാട്ടുകയും ജില്ലാപഞ്ചായത്ത് പ്രസിഡണ്ടടക്കമുള്ളവര്‍ സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കേവലം ഒരുവര്‍ഷമായപ്പോഴെക്കും കെട്ടിടത്തിന്റെ സുരക്ഷക്കായി വയലരികില്‍ നിര്‍മ്മിച്ച ഭിത്തി ഇടിയുകയാണുണ്ടായത്.