Connect with us

National

പാക്കിസ്ഥാന് യു എസ് ആയുധവില്‍പ്പന: ആശങ്കാജനകമെന്ന് ഇന്ത്യ

Published

|

Last Updated

ന്യൂഡല്‍ഹി: പാക്കിസ്ഥാനുമായി അമേരിക്ക നടത്തുന്ന ആയുധവ്യാപാരത്തില്‍ ആശങ്കയര്‍പ്പിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. ഇന്നലെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആസ്റ്റണ്‍ കാര്‍ട്ടറുമായുള്ള ചര്‍ച്ചകള്‍ക്ക് മുമ്പായിരുന്നു പരീക്കറിന്റെ ഈ അഭിപ്രായപ്രകടനം. അമേരിക്ക തുടര്‍ച്ചയായി പാക്കിസ്ഥാന് സൈനിക ആയുധങ്ങള്‍ വില്‍പ്പന നടത്തുന്നതിനെ സംബന്ധിച്ചുള്ള പത്രലേഖകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായിട്ടാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. “ഞാന്‍ ഏതെങ്കിലും പ്രത്യേക ആയുധ ഇടപാടിനെക്കുറിച്ചല്ല പറയുന്നത്. പക്ഷേ പാക്കിസ്ഥാനുള്ള ഏതൊരു ആയുധ ഇടപാടും ഇന്ത്യക്കെതിരെയാണ് -പരീക്കര്‍ വ്യക്തമാക്കി.
2011ലെ മുംബൈ ഭീകരാക്രമണത്തിനുശേഷം അമേരിക്ക പാക്കിസ്ഥാന് 5.4 ബില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ എഫ്-16 യുദ്ധവിമാനങ്ങളും ഉള്‍പ്പെടും.
അതിര്‍ത്തിയിലെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ നേരിടുന്നതിനുവേണ്ടി അമേരിക്കയുമായുണ്ടാക്കിയ കരാര്‍പ്രകാരമാണ് ആധുനിക യുദ്ധോപകരണങ്ങള്‍ പാക്കിസ്ഥാനു നല്‍കുന്നത്.