ഡല്‍ഹിയില്‍ 15 ദിവസത്തിനകം മാഗി നിരോധിക്കുമെന്ന് ആരോഗ്യമന്ത്രി

Posted on: June 3, 2015 4:50 pm | Last updated: June 3, 2015 at 11:57 pm

10502043_10153368178130798_9219298273963728836_n

ന്യൂഡല്‍ഹി: പതിനഞ്ച് ദിവസത്തിനുള്ളില്‍ ഡല്‍ഹിയില്‍ മാഗി നൂഡില്‍സ് നിരോധിക്കുമെന്ന് ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്ന്‍ പറഞ്ഞു. വിപണിയില്‍ നിന്നും സ്റ്റോക്ക് തിരിച്ചെടുക്കുന്നതിന് വേണ്ടിയാണ് 15 ദിവസത്തെ സമയം അനുവദിച്ചിരിക്കുന്നത്.
അതേസമയം മാഗി നൂഡില്‍സിനെതിരെ ഡല്‍ഹി സര്‍ക്കാര്‍ കേസെടുക്കാന്‍ തീരുമാനിച്ചതോടെ ഓഹരി വിപണിയില്‍ മാഗി നിര്‍മാതാക്കളായ നെസ്‌ലെ ഇന്ത്യയുടെ ഓഹരി വിലയില്‍ വന്‍ ഇടിവ്. രാവിലെ വ്യാപാരം തുടങ്ങിയപ്പോള് തന്നെ ഈ ഓഹരിയുടെ വില അഞ്ചു ശതമാനം താഴേയ്ക്കു പോയി. നിക്ഷേപകര്‍ നെസ്‌ലെ ഓഹരികള്‍ വില്‍ക്കാന്‍ തിടുക്കം കാട്ടിയതാണു വിലയിടിയാന്‍ കാരണം. ഓഹരി വില 400 രൂപയോളം കുറഞ്ഞ് 6400 ന് അരികയാണ്.