കാരുണ്യപ്രവര്‍ത്തനങ്ങളുമായി മാവിലിടം ബ്രദേഴ്‌സ്‌

Posted on: June 3, 2015 1:00 pm | Last updated: June 3, 2015 at 1:02 pm
IMG-20150602-WA0416
വൃക്ക രോഗം ബാധിച്ച എ ജി മുനീറിനുള്ള ഒരു ലക്ഷം രൂപയുടെ സഹായം കൈമാറുന്നു

ചെറുവത്തൂര്‍: സഹജീവികളുടെ കഷ്ടപ്പാടുകള്‍ കണ്ടറിഞ്ഞ് സഹായ ഹസ്തവുമായി സമൂഹത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന വലിയപറമ്പ മാവിലാടം ബ്രദേര്‍സ് ചാരിറ്റബിള്‍ സൊസൈറ്റി, റിലീഫ് പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നതിന്റെ ഭാഗമായി വിവിധ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
സൊസൈറ്റിയുടെ ഓഫീസ് ഉദ്ഘാടനം ഈമാസം 15ന് നടക്കുന്നതോടൊപ്പം വാര്‍ഷിക പരിപാടിയുടെ ഭാഗമായി വൃക്കരോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രോഗിക്ക് സാമ്പത്തിക സഹായം നല്‍കിയും അഞ്ച് നിര്‍ധനരായ പെണ്‍കുട്ടികളുടെ വിവാഹ സഹായം, അഞ്ചുപേര്‍ക്ക് വീടുവെക്കാനുള്ള ധന സഹായം, ഹജ്ജ് പഠന ക്യാമ്പ്, ഓണക്കിറ്റ് വിതരണം സാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവയും സംഘടിപ്പിക്കുന്നു. രണ്ടു വര്ഷം മുമ്പായൊഇ രൂപംകൊണ്ട ഈ വട്‌സപ്പ് കൂട്ടായ്മ കാരുണ്യ പ്രവര്ത്തന മേഖലകളില്‍ ഇതിനകം ഒന്‍പത് ലക്ഷം രൂപയുടെ സഹായങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു.
വൃക്ക രോഗം മൂലം ചികിത്സയിലുള്ള തൃക്കരിപ്പൂര്‍ വടക്കുമ്പാടെ എ ജി മുനീറിന് ഒരു ലക്ഷം രൂപയുടെ സഹായം സഹോദരനെ ഏല്‍പ്പിച്ചു.
സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ഭാഗമായി മാവിലാകടപ്പുറം എം എ യു പി സ്‌കൂളില്‍ ശൗചാലയം പുനര്‍നിര്‍മാണം ചെയ്തു നല്‍കി. വരുംനാളുകളില്‍ ജാതിമത-രാഷ്ട്രീയ ഭേദമന്യേ സൊസൈറ്റിയുടെ പ്രവര്‍ത്തനം കൂടുതല്‍ പാവങ്ങള്‍ക്ക് ലഭിക്കത്തക്ക പരിപാടികള്‍ ആസൂത്രണം ചെയ്തുവരികയാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ ടി സി അഹമ്മദ്, എം ടി ഷഫീഖ്, എം ടി ഗഫൂര്‍, ടി കെ അശ്‌റഫ്, ഇ ടി സാദിഖ്, എ ടി മുഹമ്മദലി എന്നിവര്‍ പങ്കെടുത്തു.