ബജറ്റ്: സ്പീക്കര്‍ പക്ഷപാതം കാണിച്ചെന്ന് പ്രതിപക്ഷം

Posted on: June 3, 2015 12:56 pm | Last updated: June 3, 2015 at 11:56 pm

n shakthanതിരുവനന്തപുരം: ബജറ്റ് ദിവസം നിയമസഭയിലുണ്ടായ സംഭവങ്ങളില്‍ സ്പീക്കര്‍ പക്ഷപാതം കാട്ടിയെന്ന് പ്രതിപക്ഷത്തിന്റെ വിമര്‍ശനം. ഈ മാസം എട്ടിന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി സ്പീക്കര്‍ വിളിച്ചു ചേര്‍ത്ത കക്ഷി നേതാക്കളുടെ യോഗത്തിലാണ് പ്രതിപക്ഷ വിമര്‍ശനം. പ്രതിപക്ഷത്തിന്റെ പരാതിയില്‍ നടപടിയെടുത്തില്ലെന്നും ഭരണപക്ഷം പരാതി നല്‍കിയപ്പോള്‍ തങ്ങള്‍ക്കെതിരെ പൊലീസ് കേസെടുത്തെന്നും പ്രതിപക്ഷം ആരോപിച്ചു.