അരുവിക്കരയിലെ ഫലം സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് വിഎം സുധീരന്‍

Posted on: June 2, 2015 8:05 pm | Last updated: June 2, 2015 at 8:05 pm

vm sudeeranതിരുവനന്തപുരം: അരുവിക്കരയിലെ ഫലം സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. അരുവിക്കരയില്‍ യുഡിഎഫിന് വെല്ലുവിളികളില്ല. പിസി ജോര്‍ജിന്റെ വെല്ലുവിളി അതിന്റെ വഴിക്ക് വിടുന്നുവെന്നും സുധീരന്‍ പറഞ്ഞു. യുഡിഎഫിനെ തകര്‍ക്കാന്‍ ചില കേന്ദ്രങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ വിടുന്നുണ്ട്. ഇത്തരം വാര്‍ത്തകളാണ് മാധ്യമങ്ങളില്‍ വരുന്നതെന്നും അദ്ദേഹം പറഞ്ഞു.