Connect with us

Kerala

വാഹനപരിശോധനക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി ഡിജിപിയുടെ സര്‍ക്കുലര്‍

Published

|

Last Updated

തിരുവനന്തപുരം: വാഹനപരിശോധന നടത്തുമ്പോള്‍ പോലീസുകാര്‍ പാലിക്കേണ്ട കാര്യങ്ങള്‍ വ്യക്തമാക്കി ഡി ജിപിയുടെ സര്‍ക്കുലര്‍. പൊതുജനങ്ങള്‍ക്ക് അലോസരമുണ്ടാക്കാത്ത രീതിയില്‍ പരിശോധന നടത്തണമെന്ന് നിശ്കര്‍ഷിക്കുന്ന സര്‍ക്കുലറില്‍ വാഹനം പരിശോധിക്കുമ്പോള്‍ ഓടിക്കുന്നയാളെ സര്‍/മാഡം, സുഹൃത്ത്/സഹോദരി എന്നിങ്ങനെ സംബോധന ചെയ്യണമെന്നും വ്യക്തമാക്കുന്നു.

വാഹനപരിശോധന നടത്തുന്ന ഉദ്യോഗസ്ഥരെ സംബന്ധിച്ച വിവരങ്ങള്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണം, അനുവാദമില്ലാതെ വാഹന പരിശോധന നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടി സ്വീകരിക്കണം, പരിശോധനക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ കൈയിലുള്ള പണം സംബന്ധിച്ച് കണ്‍ട്രോള്‍ റൂമിലെ ഉദ്യോഗസ്ഥരെ വിവരമറിയിക്കണം, ഗതാഗതത്തിരക്കേറിയ സ്ഥലങ്ങളില്‍ അടിയന്തര ആവശ്യത്തിനല്ലാതെ പരിശോധന നടത്തരുത്, വാഹന പരിശോധനയുടെ ലക്ഷ്യം പെറ്റിക്കേസുകളുടെ എണ്ണം തികക്കലാകരുത് തുടങ്ങിയ നിര്‍ദേശങ്ങളും സര്‍ക്കുലറില്‍ ഉണ്ട്.

Latest