സുനന്ദയുടെ മരണം ‘സ്വാഭാവിക’മാക്കാന്‍ സമ്മര്‍ദമുണ്ടായെന്ന് ഡോക്ടറുടെ വെളിപ്പെടുത്തല്‍

Posted on: June 2, 2015 5:12 pm | Last updated: June 2, 2015 at 11:14 pm

SUNANDAന്യൂഡല്‍ഹി: മുന്‍ കേന്ദ്ര മന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറുടെ മരണം സ്വാഭാവിക മരണമായി രേഖപ്പെടുത്താന്‍ തനിക്ക് മേല്‍ സമ്മര്‍ദമുണ്ടായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് നേതൃത്വം നല്‍കിയ ഡോക്ടറുടെ വെളിപ്പെടുത്തല്‍. ഡല്‍ഹി എയിംസ് ആശുപത്രിയിലെ ഡോ. ആദര്‍ശ്കുമാര്‍ കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നന്ദക്ക് അയച്ച കത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സുനന്ദയുടെ മരണം സ്വാഭാവിക മരണമായി രേഖപ്പെടുത്താന്‍ തങ്ങളുടെ മേല്‍ കടുത്ത സമ്മര്‍ദമുണ്ടായിരുന്നു. എന്നാല്‍ തങ്ങള്‍ ഇതിന് വഴങ്ങിയില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തെ പോസ്റ്റ് മോര്‍ട്ടം നടത്തിയ ടീമില്‍ അംഗമായ ഡോ. ഗുപ്തയും ഇതേ ആരോപണവുമായി രംഗത്ത് വന്നിരുന്നു. എയിംസ് ഡയറക്ടര്‍ ഡോ. എം സി മിശ്രയില്‍ നിന്ന് മരണം സ്വാഭാവികമായി രേഖപ്പെടുത്താന്‍ സമ്മര്‍ദമുണ്ടായി എന്നായിരുന്നു ഗുപ്തയുടെ വെളിപ്പെടുത്തല്‍.