പല്ലി വാല് മുറിച്ചുകളയുംപോലെ ഭൂതകാലത്തെ മുറിക്കരുത്; സുധീരനോട് കെ എസ് യു

Posted on: May 30, 2015 8:24 pm | Last updated: May 30, 2015 at 8:24 pm

vs joy ksuതിരുവനന്തപുരം: അരുവിക്കരയില്‍ ശബരീനാഥിനെ സ്ഥാനാര്‍ഥിയാക്കിയതിനെതിരെ രംഗത്ത് വന്ന കെ എസ് യുവിനെ വിമര്‍ശിച്ച കെ പി സി സി പ്രസിഡന്റ് വി എം സുധീരന് കെ എസ് യുവിന്റെ മറുപടി. ഇന്നലകളില്‍ ഈ പ്രസ്ഥാനത്തെ നയിച്ച് ഇടിമുഴക്കംപ്പോലെ അഭിപ്രായ പ്രകടനം നടത്തിയ നേതാക്കന്‍മാര്‍ ‘പല്ലി വാല് മുറിച്ച് കളയുന്നത് പോലെ’ ഭൂത കാലത്തെ മുറിച്ച് കളയെരുതെന്ന് കെ എസ് യു പ്രസിഡന്റ് വി എസ് ജോയി പറഞ്ഞു. ഫേസ്ബുക്കിലാണ് ജോയിയുടെ അഭിപ്രായപ്രകടനം.

അരുവിക്കരയില്‍ നടക്കാനിരിക്കുന്നത് കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പല്ലെന്ന സുധീരന്റെ പ്രസ്താവനയാണ് കെ എസ് യുവിനെ ചൊടിപ്പിച്ചത്. കേരളരാഷ്ട്രീയത്തില്‍ തിരുത്തല്‍ശക്തിയായി നിലകൊണ്ട കെ എസ് യു കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പില്‍ മാത്രം അഭിപ്രായം പറഞ്ഞാല്‍ മതിയെന്ന നിലപാട് അംഗീകരിക്കാനാകില്ലെന്നും ഇത് തങ്ങളെ വേദനിപ്പിച്ചുവെന്നും വി എസ് ജോയി പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:

അരുവിക്കരയിലെ യു.ഡി.എഫ് സ്ഥാനാര്ത്ഥി കെ.എസ്. ശബരി നാഥിന് വിജയാശംസകള്‍….അദ്ദേഹത്തിന്റെ വിജയത്തിനുവേണ്ടി കേരളത്തിലെ കെ.എ…

Posted by Adv VS Joy on Saturday, May 30, 2015