ചാണ്ഡിഗഢില്‍ വിഷവാതകം ശ്വസിച്ച് മൂന്ന് തൊഴിലാളികള്‍ മരിച്ചു

Posted on: May 30, 2015 6:12 pm | Last updated: May 31, 2015 at 5:26 pm

Sewer Lineചാണ്ഡിഗഢ്: ഭൂഗര്‍ഭ പൈപ്പ്‌ലൈന്‍ വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്ന് തൊഴിലാളികള്‍ മരിച്ചു. ചാണ്ഡിഗഢിലെ കാളി ബാഡിയിലാണ് സംഭവം. ഒരാള്‍ പൈപ്പ്‌ലൈനില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് നവദീപ് സിംഗ് പറഞ്ഞു.