ദുബൈ: നിരവധി കടമ്പകള്‍ക്കുശേഷം ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ ദുബൈയിലെത്തി. അറബ് ഇന്തോ ബോളിവുഡ് അവാര്‍ഡ്‌സില്‍ പങ്കെടുക്കാനാണ് എത്തിയത്.
ഒരാളുടെ മരണത്തിനിടയാക്കിയ വാഹനാപകടം വരുത്തിവെച്ചതിന് തടവുശിക്ഷക്ക് വിധിക്കപ്പെട്ട സല്‍മാന്‍ ഖാന്‍ ജാമ്യം നേടി പ്രത്യേക അനുമതിയോടെയാണ് ദുബൈയിലെത്തിയത്. ഉടന്‍ തന്നെ ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ദിവസം ദുബൈ വിമാനത്താവളത്തിലെത്തിയ സല്‍മാന് സുഹൃത്തുക്കളും സംഘാടകരും സ്വീകരണം നല്‍കി. മെയ്ദാന്‍ ഹോട്ടലില്‍ സംഘാടകര്‍ വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തിരുന്നെങ്കിലും സല്‍മാന്‍ പ്രത്യക്ഷപ്പെട്ടില്ല. സല്‍മാന്‍ ഖാന് അസുഖമായത് കൊണ്ടാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാത്തതെന്ന് സംഘാടകര്‍ പറഞ്ഞു.
ഇന്ന് വൈകുന്നേരം മെയ്ദാനിലാണ് പരിപാടി.