Connect with us

National

തമിഴ്‌നാട്ടില്‍ നിര്‍മാണത്തിലിരുന്ന ക്രിസ്ത്യന്‍ പള്ളി തകര്‍ന്ന് മൂന്ന് മരണം

Published

|

Last Updated

പാളയംകോട്ട: തമിഴ്‌നാട്ടിലെ പാളയംകോട്ടയില്‍ നിര്‍മാണത്തിലിരുന്ന ക്രിസ്ത്യന്‍ പള്ളി തകര്‍ന്ന് വീണ് മൂന്ന് തൊഴിലാളികള്‍ മരിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. 12 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സെന്റ് പീറ്റേഴ്‌സ് പള്ളിയാണ് തകര്‍ന്നുവീണത്. മൂന്ന് പേരുടെ മൃതദേഹങ്ങളും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്തിട്ടുണ്ട്.

Latest