ന്യൂഡല്‍ഹി: മദ്യപിച്ച് വാഹനമോടിച്ചതിനെ തുടര്‍ന്ന് സല്‍മാന്‍ ഖാന്റെ കാറിടിച്ച് ഒരാള്‍ മരിക്കാനിടയായ കേസിന്റെ ഒരു രേഖയും മഹാരാഷ്ട്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പക്കിലില്ലെന്ന് വിവരാവകാശ രേഖ. ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ആഭ്യന്തര മന്ത്രാലയത്തിലുണ്ടായ തീപ്പിടിത്തത്തില്‍ കത്തിനശിച്ചുവെന്നാണ് വിവരാവകാശ പ്രവര്‍ത്തകന്‍ മന്‍സൂര്‍ ദര്‍വേശിന് ലഭിച്ച മറുപടി. 2012 ജൂണ്‍ 21ലെ തീപ്പിടിത്തത്തിലാണ് രേഖകള്‍ കത്തിയത്.
കേസുമായി ബന്ധപ്പെട്ട നിയമിച്ച അഭിഭാഷകര്‍, നിയമോപദേശകര്‍, പബ്ലിക് പോസിക്യൂട്ടര്‍മാര്‍ തുടങ്ങിയ സംബന്ധിച്ചും കേസിലെ ചെലവുമാണ് വിവരാവകാ രേഖയില്‍ ആവശ്യപ്പെട്ടിരുന്നത്. ഈ കേസുമായി ബന്ധപ്പെട്ട രേഖകള്‍ ലഭ്യമല്ലെന്നായിരുന്നു സര്‍ക്കാറിന്റെ മറുപടി.