Connect with us

Ongoing News

കെച്ചുവേളി -ഗുവാഹത്തി സ്‌പെഷ്യല്‍ ട്രെയിന്‍ ഒരു മാസംകൂടി

Published

|

Last Updated

തിരുവനന്തപുരം: കൊച്ചുവേളി – ഗുവാഹത്തി-കൊച്ചുവേളി പ്രതിവാര പ്രത്യേക ട്രെയിന്‍ (06336/06335) ഒരു മാസത്തേക്കു കൂടി സര്‍വീസ് തുടരുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു.
കൊച്ചുവേളി – ഗുവാഹത്തി പ്രതിവാര സ്‌പെഷ്യല്‍(06336) അടുത്ത മാസം ഏഴ് മുതല്‍ 28വരെ എല്ലാ ഞായറാഴ്ചകളിലും കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടും. ഗുവാഹത്തി-കൊച്ചുവേളി(06335) പ്രതിവാര സ്‌പെഷ്യല്‍ അടുത്ത മാസം 10 മുതല്‍ ജൂലൈ ഒന്ന് വരെഎല്ലാ ബുധനാഴ്ചകളിലും ഗുവാഹത്തിയില്‍ നിന്ന് യാത്ര തിരിക്കും.
ഈ ട്രെയിനുകളുടെ സമയക്രമവും സ്റ്റോപ്പുകളും നിലവിലുള്ളതു പോലെ തുടരും.
12 സ്ലീപ്പര്‍ക്ലസ്സ് കോച്ചുകള്‍, ഏഴ് അണ്‍റിസര്‍വ്ഡ് കോച്ചുകള്‍, രണ്ട് ലാഗേജ് കോച്ചുകള്‍ എന്നിവ ഈ ട്രെയിനുകളില്‍ ഉണ്ടായിരിക്കും.

Latest