കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം നേതാവ് പി ജയരാജനെ ചോദ്യം ചെയ്യാന്‍ സിബിഐ നോട്ടീസ് നല്‍കി. ജൂണ്‍ രണ്ടിന് തിരുവനന്തപുരത്തെ ഓഫീസില്‍ ഹാജരാകാനാണ് സിബിഐ ജയരാജന് നോട്ടീസ് നല്‍കിയത്. കേസിലെ മുഴുവന്‍ പ്രതികളെയും ഇതിനകം അറസ്റ്റ് ചെയ്തിരുന്നു. നിലവിലെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാണ് പി ജയരാജന്‍.