അരുവിക്കരയില്‍ അങ്കത്തിന് പി സി ജോര്‍ജിന്റെ അഴിമതിവിരുദ്ധ മുന്നണിയും

Posted on: May 27, 2015 6:09 pm | Last updated: May 27, 2015 at 11:49 pm

p c georgeതിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അരുവിക്കരയില്‍ അങ്കംകുറിക്കാന്‍ മുന്‍ ഗവണ്‍മെനറ് ചീഫ് വിപ്പ് പി സി ജോര്‍ജിന്റെ പാര്‍ട്ടിയും. പി സി ജോര്‍ജ് നേതൃത്വം നല്‍കുന്ന അഴിമതി വിരുദ്ധ മുന്നണിയാണ് അരുവിക്കരയില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ഒരുങ്ങുന്നത്. ആര് മത്സരിക്കും എന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. കേരളാ കോണ്‍ഗ്രസ് സെക്കുലര്‍, ഡി എച്ച് ആര്‍ എം, എസ് ഡി പി ഐ എന്നിവര്‍ ചേര്‍ന്നുള്ള മുന്നണിയാണ് സ്ഥാനാര്‍ഥിയെ നിര്‍ത്തുകയെന്നും ജൂണ്‍ നാലിന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും പി സി ജോര്‍ജ് പറഞ്ഞു.

അരുവിക്കരയില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള ചര്‍ച്ചകള്‍ ഇടതു വലതു മുന്നണികളില്‍ സജീവമായി. ഇടത് സ്ഥാനാര്‍ഥിയെ മറ്റന്നാള്‍ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിക്കുമെന്ന് സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.