ആറ് ഇടത് എം എല്‍ എമാര്‍ യു ഡി എഫിലേക്ക് വരും: ജോണി നെല്ലൂര്‍

Posted on: May 26, 2015 5:38 pm | Last updated: May 26, 2015 at 10:42 pm

johny-nelloorതൃശൂര്‍: ആറ് ഇടതു എം എല്‍ എമാര്‍ ഉടന്‍ യു ഡി എഫില്‍ എത്തുമെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് ജോണി നെല്ലൂര്‍. ഇടതുമുന്നണിയിലെ ചില കക്ഷികളും ഉടന്‍ യു ഡി എഫിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇവരില്‍ ചിലരുമായി നടത്തിയ കൂടിക്കാഴ്ചകളില്‍ താന്‍ പങ്കെടുത്തിട്ടുണ്ടെന്നും ജോണി നെല്ലൂര്‍ വ്യക്തമാക്കി.

നേരത്തെ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദുംസമാനമായ കാര്യം പറഞ്ഞിരുന്നു. എല്‍ ഡി എഫില്‍ നിന്ന് ഒരു പ്രബല കക്ഷി ഉടന്‍ യു ഡി എഫില്‍ എത്തുമെന്നായിരുന്നു മജീദിന്റെ പ്രസ്താവന. ഇതിന് പിന്നാലെ ഇത് നിഷേധിച്ച് സി പി ഐ രംഗത്ത് വരികയും ചെയ്തിരുന്നു.