മാണിയെ നുണപരിശോധനക്ക് വിധേയനാക്കണം: കോടിയേരി

Posted on: May 25, 2015 2:42 pm | Last updated: May 26, 2015 at 5:42 pm

kodiyeriതിരുവനന്തപുരം: ധനമന്ത്രി കെ എം മാണിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി നുണ പരിശോധനക്ക് വിധേയമാക്കണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പല രഹസ്യ വാഗ്ദാനങ്ങളും പാലിക്കാത്തതിനാലാണ് ബാറുടമകള്‍ കൂട്ടത്തോടെ സര്‍ക്കാറിനെതിരെ തിരിഞ്ഞിരിക്കുന്നത്. മാണിയെ നുണപരിശോധന നടത്തിയാല്‍ ഇക്കാര്യങ്ങള്‍ എല്ലാം വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

ബാര്‍ കേസില്‍ മന്ത്രി ബാബുവിനെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ബാബുവിനെതിരെ വിശദമായ ഒരു അന്വേഷണത്തിന് തയ്യാറാകാത്തതിന്റെ കാരണം അതാണെന്നും അദ്ദേഹം പറഞ്ഞു.