മന്ത്രി കെ ബാബു പറഞ്ഞവര്‍ക്കൊക്കെ പണം നല്‍കിയെന്ന് ബിജു രമേശ്

Posted on: May 24, 2015 1:26 pm | Last updated: May 25, 2015 at 7:56 am

biju rameshതിരുവനന്തപുരം: മന്ത്രി കെ ബാബു പറഞ്ഞവര്‍ക്കൊക്കെ ബാര്‍ അസോസിയേഷന്‍ പണം നല്‍കിയിട്ടുണ്ടെന്ന് അസോസിയേഷന്‍ നേതാവ് ബിജുരമേശ്. എം എല്‍ എമാര്‍ പണം ആവശ്യപ്പെട്ടിട്ടില്ലെങ്കിലും കൊടുക്കേണ്ടിവന്നവരില്‍ എം എല്‍ എമാരുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

24 കോടി രൂപയാണ് ബാര്‍ അസോസിയേഷന്‍ പിരിച്ചെടുത്തത്. രണ്ട് തവണ പണം കൊടുക്കേണ്ട സാഹചര്യമുണ്ടായിട്ടുണ്ടെന്നും ബാബുവാണ് ഈ ഇടപാടുകള്‍ നിയന്ത്രിച്ചതെന്നും ബിജു ആരോപിച്ചു.