Malappuram
പൊന്മുണ്ടത്ത് നേരറിവ് വിദ്യാഭ്യാസ പദ്ധതി മുടങ്ങിയിട്ട് നാലര വര്‍ഷം

കല്‍പകഞ്ചേരി: പൊന്മുണ്ടം പഞ്ചായത്തില്‍ നേരറിവ് വിദ്യാഭ്യാസ പദ്ധതി മുടങ്ങിയിട്ട് നാലര വര്‍ഷം. കേരള മഹിള സമഖ്യ സൊസൈറ്റിയുടെ സഹകരണത്തോടെ പഞ്ചായത്തില്‍ മുന്‍ ഭരണ സമിതി നടപ്പിലാക്കിയിരുന്ന സമൂഹ്യക്ഷേമ വിദ്യാഭ്യാസ തൊഴില്‍ വികസന പദ്ധതിയാണ് നേരറിവ്.
പഞ്ചായത്തിലെ എസ് എസ് എല്‍ സി മുതല്‍ വിദ്യാഭ്യാസ യോഗ്യതയുള്ള എല്ലാ യുവതീ യുവാക്കള്‍ക്കും ഉപകാരപ്രദമാകുന്ന തരത്തിലായിരുന്നു പദ്ധതി ആവിഷ് കരിച്ചിരുന്നത്. അഭ്യസ്തവിദ്യരും തൊഴില്‍ രഹിതരുമായ യുവതി യുവാക്കളെ തൊഴില്‍ അവസരങ്ങള്‍ കണ്ടെത്തി അറിയിക്കുക, മത്സര പരീക്ഷകള്‍ക്ക് തയ്യാറാക്കുക, തൊഴില്‍ സാധ്യതയുള്ള കോഴ്‌സുകളെ സംബന്ധിച്ച് അറിവ് നല്‍കുക, തൊഴില്‍ പരിശീലനം നല്‍കുക, പഠനത്തിന്‍ സാമ്പത്തിക സഹായം ലഭ്യമാക്കുക തുടങ്ങിയവയായിരുന്നു പദ്ധതിയുടെ ലക്ഷ്യം.
2010 ജൂണിലാണ് പദ്ധതിയുടെ ഉദ്ഘാടനം നടന്നത്. തുടര്‍ന്ന് ഒരു വര്‍ഷ കാലയളവില്‍ സിജിയുടെ മേല്‍നോട്ടത്തില്‍ വിവരശേഖരണം, പ്രഥമ പരിശീലനം എന്നിവ നടന്നു. പിന്നീട് തിരഞ്ഞെടുപ്പ്. പ്രഖ്യാപിച്ച് പഞ്ചായത്തില്‍ ഭരണമാറ്റമുണ്ടായതോടെയാണ്‍ പദ്ധതി മുടങ്ങിയത്. പിന്നീട് അധികാരത്തിലെത്തിയ നിലവിലെ ഭരണ സമിതി പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നതിന്‍ ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിച്ചിരുന്നില്ല.
സാമ്പത്തിക ചെലവ് കുറഞ്ഞ മാത്യക പദ്ധതി തുടരുകയാണെങ്കില്‍ നിരവധി വിദ്യാര്‍ ഥികള്‍ക്ക് ഉദ്യോഗ തലങ്ങളില്‍ അവസരം ലഭിക്കുമായിരുന്ന പദ്ധതി രാഷ്ട്രീയ പോരിന്‍ ഇരയാക്കി നിര്‍ത്തിവെച്ച അധിക്യതരുടെ നിലപാടില്‍ പഞ്ചായത്തിലെ യുവജനങ്ങള്‍ക്ക് പ്രതിഷേധമുണ്ട്.